Kerala
പ്ലാച്ചിമട: നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ പുതിയ തന്ത്രവുമായി കൊക്കകോള കമ്പനി
36.7 ഏക്കര്‍ ഭൂമിയും 35,000 ചതുരശ്ര അടി കെട്ടിടവും സര്‍ക്കാരിന് നല്‍കാമെന്നാണ് കോളയുടെ വാഗ്ദാനം.

പാലക്കാട് | പ്ലാച്ചിമട നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ പുതിയ തന്ത്രവുമായി കൊക്കകോള കമ്പനി. ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാരിന് നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കമ്പനിയുടെ ശ്രമം. 36.7 ഏക്കര്‍ ഭൂമിയും 35,000 ചതുരശ്ര അടി കെട്ടിടവും സര്‍ക്കാരിന് നല്‍കാമെന്നാണ് കോളയുടെ വാഗ്ദാനം.
ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നീക്കത്തിനെതിരെ പ്ലാച്ചിമടയിലെ കോള വിരുദ്ധ സമര സമിതി രംഗത്തെത്തിയിട്ടുണ്ട്.
---- facebook comment plugin here -----