International
അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ആളപായമില്ല
172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വാഷിങ്ടണ്‍| അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. ടെര്‍മിനല്‍ സിയിലെ ഗേറ്റ് ഇ38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കിയതിനാല്‍ ആളപായമില്ല. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയാണ് അപകടമുണ്ടായത്.
172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ധന ചോര്‍ച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. തീ പടരുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മുഴുവന്‍ ആളുകളെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വര്‍. ഈ വിമാനത്താവളത്തില്‍ നിന്ന് 1500 വിമാനങ്ങളാണ് ദിവസേനെ പറന്നുയരുന്നത്.