International
ദക്ഷിണ കൊറിയയില്‍ വിമാന ദുരന്തം; 179 പേര്‍ മരിച്ചു
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരെ രക്ഷപ്പെടുത്തി.
സോള്‍ | ദക്ഷിണ കൊറിയയില്‍ വിമാന ദുരന്തം. അപകടത്തില്‍ 179 പേര്‍ മരിച്ചു. ലാന്‍ഡിംഗിനിടെ മുവാന്‍ അന്താരാഷ്ട്ര വിമാനത്തിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ പെട്ടെന്ന് തീപടരുകയും കത്തിയരുകയുമായിരുന്നു.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരെ രക്ഷപ്പെടുത്തി. ബാങ്കോക്കില്‍ നിന്ന് യാത്ര തിരിച്ച ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. പക്ഷിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം രാവിലെ ഒമ്പതോടെയാണ് വിമാനം കത്തിയമര്‍ന്നത്. യതായി വിവരമുണ്ട്. വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേനാ അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ വിമാന കമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ചു തല താഴ്ത്തുന്നുവെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ പ്രതികരിച്ചു.