Connect with us

International

കാലിഫോര്‍ണിയയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി വിമാനം; രണ്ട് മരണം

ആര്‍വി 10 എന്ന ഒറ്റ എഞ്ചിന്‍ വിമാനമാണ് ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തിയത്.

Published

|

Last Updated

കാലിഫോര്‍ണിയ| കാലിഫോര്‍ണിയയിലെ തെക്കന്‍ മേഖലയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ആര്‍വി 10 എന്ന ഒറ്റ എഞ്ചിന്‍ വിമാനമാണ് ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തിയത്.

മരിച്ചവര്‍ വിമാനത്തിലെ യാത്രക്കാരാണോ, ഫാക്ടറി തൊഴിലാളികളാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ത്താണ് വിമാനം കെട്ടിടത്തിന്റെ ഉള്ളിലേക്ക് പതിച്ചത്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറിയിലേക്കാണ് വിമാനം കുപ്പുകുത്തിയത്. വിമാനം കെട്ടിടത്തിനുള്ളിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ഫാക്ടറിയില്‍ നിന്ന് തീ ഉയര്‍ന്നിരുന്നു. അപകട കാരണം കണ്ടെത്താനായി ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസ്‌നിലാന്‍ഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഫുള്ളര്‍ടോണ്‍ മുന്‍സിപ്പല്‍ വിമാനത്താവളത്തിന് സമീപത്താണ് അപകടമുണ്ടായത്.

 

 

 

Latest