International
കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം;ലാന്‍ഡ് ചെയ്തതിന്ശേഷം വിമാനം തലകീഴായി മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്
80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ടോറോന്റോ| കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്ക് പരുക്കേറ്റു. 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി മറിയുകയായിരുന്നു.
മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
---- facebook comment plugin here -----