Connect with us

Kerala

ആസൂത്രിത കൊലപാതകങ്ങള്‍: പോലീസിന് പരിമിതി ഉണ്ടെന്ന് കോടിയേരി; പോലീസ് നോക്കുകുത്തിയെന്ന് വിഡി സതീശൻ

വെള്ളിയാഴ്ച പാലക്കാട് നടന്ന കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത്. ഇതിന്റെ പേരില്‍ പോലീസിന് ജനരോഷം ഇളക്കിവിടുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | ആസൂത്രിതമായി കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പോലീസിന് പരിമിതിയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളിയാഴ്ച പാലക്കാട് നടന്ന കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത്. ഇതിന്റെ പേരില്‍ പോലീസിന് ജനരോഷം ഇളക്കിവിടുകയാണ് ബിജെപി ചെയ്യുന്നത്. കലാപശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണ് ഇപ്പോള്‍ നടക്കുന്ന കൊലപാതക പരമ്പരകള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest