minister p rajeev
കെ എസ് ഐ ഡി സി യെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: മന്ത്രി പി രാജീവ്
സംരംഭക താത്പര്യം മുന്‍നിര്‍ത്തിയാണ് എസ് എഫ് ഐ ഒ അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത്
തിരുവനന്തപുരം | കെ എസ് ഐ ഡി സി യെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി മന്ത്രി പി രാജീവ്. സംരംഭക താത്പര്യം മുന്‍നിര്‍ത്തിയാണ് എസ് എഫ് ഐ ഒ അന്വേഷണത്തെ സ്വാഗതം ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ഐ ഡി സി യില്‍ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കും. ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കെ എസ് ഐ ഡി സി സംരംഭങ്ങള്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷം 25 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ ഫുള്‍ടൈം ഇന്റണ്‍ഷിപ്പ് നല്‍കും. ഉന്നത വിദ്യാഭ്യാസ മേഖലയും വ്യവസായങ്ങളുമായി സഹകരിക്കുന്നതിനായാണ് ക്യാമ്പസ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത്.
ഇതിനായി 1.5 കോടി സര്‍ക്കാര്‍ നല്‍കും. 70 സ്ഥാപനങ്ങള്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്‍ ഒ സി നല്‍കേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ വലിയ ഉയര്‍ച്ചയായിരിക്കും ഉണ്ടാവുക. ഇന്ത്യയില്‍ ഏറ്റവുമധികം പി എസ് സി നിയമനങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.