Connect with us

Kerala

ആളും തരവും നോക്കി കളിക്കണം; സുരേന്ദ്രനോട് സുധാകരന്‍

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി ജെ പിക്കൊപ്പം പോകില്ല. സുരേന്ദ്രന്റെ വിടുവായത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

Published

|

Last Updated

തിരുവനന്തപുരം | ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി ജെ പിക്കൊപ്പം പോകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. തന്റെ മനസ്സ് ബി ജെ പിക്കൊപ്പമാണെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല.

സുരേന്ദ്രന്റെ വിടുവായത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പിണറായിക്കും സഖാക്കള്‍ക്കുമാണ് സംഘി മനസ്സുള്ളത്. എ കെ ജി സെന്ററില്‍ നിന്നു തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നതെന്നും സുധാകരന്‍ ആക്ഷേപിച്ചു.

 

Latest