National
വീട്ടുജോലി ചെയ്യാതെ മൊബൈലില്‍ കളിച്ചു; മകളെ പിതാവ് കുക്കര്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
വാക്കുതര്‍ക്കത്തിനു പിന്നാലെ കുക്കര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലക്ക് ഇയാള്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു
ഗാന്ധിനഗര്‍ | ഗുജറാത്തിലെ സൂറത്തില്‍ മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. 18കാരിയായ ഹെതാലി ആണ് കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ പിതാവ് മുകേഷ് പര്‍മര്‍(40) റിനെ പോലീസ് അറസ്റ്റുചെയതു. വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി മൊബൈലില്‍ നോക്കി ഇരുന്നതിനെ തുടര്‍ന്നാണ് പിതാവ് കുട്ടിയെ കൊലപ്പെടുത്തിയത്.
വാക്കുതര്‍ക്കത്തിനു പിന്നാലെ കുക്കര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലക്ക് ഇയാള്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
---- facebook comment plugin here -----