Connect with us

tussle amid football match

കോഴിക്കോട് ഫുട്ബോൾ മത്സരത്തിനിടെ കളിക്കാർ തമ്മിൽ കൈയാങ്കളി

കൊയപ്പ സ്മാരക ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ഫുട്ബോൾ മത്സരത്തിനിടെ കളിക്കാർ തമ്മിൽ കൈയാങ്കളി. കൊടുവള്ളി ലൈറ്റ്നിംഗ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. ഇന്നലെ രാത്രി സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലായിരുന്നു സംഭവം.

ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായ സമയത്തായിരുന്നു സംഘർഷം. പിന്നീട് പെനൽറ്റിയിലേക്ക് നീങ്ങിയെങ്കിലും കാണികൾ കൂട്ടത്തോട ഗ്രൗണ്ടിൽ ഇറങ്ങിയതിനാൽ ടോസ് ഇട്ട് വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. ടോസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജയിച്ചു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.facebook.com/goodlooktsy/videos/583040423871758?idorvanity=284350021765715

Latest