Connect with us

Kerala

കോണ്‍ഗ്രസ്സ് ഓഫീസില്‍ പണം വച്ചു ചീട്ടുകളി; മൂന്നു നേതാക്കള്‍ അടക്കം 16 പേര്‍ പിടിയില്‍

എരഞ്ഞിപ്പാലം കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന റെയ്ഡില്‍ 12,000 രൂപ പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളിച്ച കാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എരഞ്ഞിപ്പാലം കോണ്‍ഗ്രസ് ഓഫീസില്‍ ചീട്ടുകളിച്ച 16 പ്രവര്‍ത്തകരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.

12,000 രൂപയും പോലീസ് കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കോണ്‍ഗ്രസ് ഓഫിസിലെത്തി നടത്തിയ പരിശോധനയിലാണ് പ്രവര്‍ത്തകര്‍ പണം വച്ച് ചീട്ടുകളിക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയ്ഡ് നടത്തിയാണ് പണം പിടിച്ചെടുത്തത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി പണംവച്ച ചീട്ട് കളിക്കുന്നത് ഇവിടെ പതിവാണ്. പാര്‍ട്ടി ഓഫീസായതിനാല്‍ പോലീസ് പരിശോധനയില്ലാതെ സുരക്ഷിതമായി കളിക്കാമെന്നതിനാലാണ് ഇവിടെ സ്ഥിരം താവളമാക്കിയത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നൗഫല്‍, എന്‍ പി അബ്ദുറഹ്മാന്‍, കെ പി ഷൈജു തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.