Connect with us

independence day 2023

ബഹുസ്വരതയാണ് ഉറപ്പ്: എസ് വൈ എസ് സ്വാതന്ത്ര്യ ദിന സമ്മേളനങ്ങൾ പ്രൗഢമായി

ബഹുജന റാലി, സമരപ്പാട്ട്, പ്രഭാഷണം, മാനവ സൗഹൃദ സംഗമം, യൂത്ത് അസംബ്ലി, പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.

Published

|

Last Updated

മഞ്ചേരി | ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ഈസ്റ്റിലെ 12 സോൺ കേന്ദ്രങ്ങളിൽ എസ് വൈ എസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സമ്മേളനങ്ങൾ നടത്തി. ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീർഷകത്തിലുള്ള സമ്മേളനത്തിന്റെ ഭാഗമായി ബഹുജന റാലി, സമരപ്പാട്ട്, പ്രഭാഷണം, മാനവ സൗഹൃദ സംഗമം, യൂത്ത് അസംബ്ലി, പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.

എടക്കര, തിരുവാലി, പെരിന്തൽമണ്ണ, മഞ്ചേരി, പൂക്കോട്ടുംപാടം, പൂക്കോട്ടൂർ, പുളിക്കൽ, എടവണ്ണപ്പാറ, കൊളത്തൂർ, നെല്ലിക്കുത്ത്, കൊണ്ടോട്ടി, കാവനൂർ എന്നീ കേന്ദ്രങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ എം എൽ എമാരായ നജീബ് കാന്തപുരം, അഡ്വ. യു എ ലത്വീഫ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പി എം മുസ്തഫ കോഡൂർ, സി പി സെയ്തലവി, ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, മധു ജോസഫ്, ഡോ.എം പി നാരായണനുണ്ണി, മുരളീധരൻ മുല്ലമറ്റം, എം ജീവേഷ്, രാജേഷ് കിഴിശ്ശേരി, ശക്കീർ അരിമ്പ്ര, സയ്യിദ് മുർത്തള ശിഹാബ് തങ്ങൾ, എം ദുൽഫുഖാർ സഖാഫി, കെ സൈനുദ്ദീൻ സഖാഫി, പി പി മുജീബുർറഹ്മാൻ, സി കെ എം ഫാറൂഖ്, ശമീർ കുറുപ്പത്ത്, കെ ബി ബശീർ തൃശൂർ, നജീബ് കല്ലരട്ടിക്കൽ, യു ടി എം ശമീർ പുല്ലൂർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Latest