National
നോയിഡയില്‍ ഫ്ളാറ്റിന്റെ 18ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു
പെണ്‍കുട്ടി ബാല്‍ക്കണിയിലെ ചെടികള്‍ നനയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നോയിഡ| ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫ്ളാറ്റിന്റെ 18ാം നിലയില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. ബിസാര്‍ഖ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹിമാലയ പ്രൈഡ് ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്.
പെണ്‍കുട്ടി ബാല്‍ക്കണിയിലെ ചെടികള്‍ നനയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണെന്നും പോലീസ് അറിയിച്ചു.
---- facebook comment plugin here -----