girl suicide
കൊയിലാണ്ടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
ജീവനൊടുക്കുമെന്നു കൂട്ടുകാര്‍ക്കു സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു.
കോഴിക്കോട് | കൊയിലാണ്ടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകള്‍ മുത്തുലക്ഷ്മിയാണ് മരിച്ചത്.
ജീവനൊടുക്കുമെന്നു കൂട്ടുകാര്‍ക്കു സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു.
ആക്രിക്കച്ചവടക്കാരാണു മാതാപിതാക്കള്‍. ഇന്നലെ വൈകീട്ട് മുതല്‍ കാണാതായ മുത്തുലക്ഷ്മിയെ അര്‍ധരാത്രിയോടെയാണു വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നതായി കൂട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വൈകാതെ ആത്മഹത്യാ പ്രതിരോധ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ദിശ ഹെല്‍പ്പ്ലൈന്‍ 1056 ബന്ധപ്പെടുക. )