Kerala
പ്ലസ് വൺ പ്രവേശനം; കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവരെ മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കണം: എസ് വൈ എസ്
ഈ വർഷം കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മൂന്നാം അലോട്ട്്മെന്റിൽ പരിഗണിക്കുകയും വരും വർഷങ്ങളിൽ മുഖ്യ അലോട്ട്‌മെന്റ്പൂർത്തീകരിച്ച ശേഷം കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം നടത്തണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു
കോഴിക്കോട് | പ്ലസ് വൺ സീറ്റുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം രണ്ടാം ആലോട്ട്്മെന്റിനൊപ്പമാണ് നടന്നു വരുന്നത്.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലർ പ്രകാരം കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കില്ല. ഇത് മെറിറ്റ് അട്ടിമറിക്കപ്പെടാൻ ഇടയാക്കും. അതിനാൽ ഈ വർഷം കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മൂന്നാം അലോട്ട്്മെന്റിൽ പരിഗണിക്കുകയും വരും വർഷങ്ങളിൽ മുഖ്യ അലോട്ട്‌മെന്റ്പൂർത്തീകരിച്ച ശേഷം കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം നടത്തണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ്സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു.