Kozhikode
പ്ലസ് വണ്‍ ക്ലാസ് തുടങ്ങി; വിദ്യാര്‍ഥികളിനിയും പുറത്ത്, വിദ്യാഭ്യാസ മന്ത്രിക്ക് സങ്കടക്കത്തുകളെഴുതി എസ് എസ് എഫ് പ്രതിഷേധം
കോഴിക്കോട് | പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞ് ക്ലാസുകള്‍ ആരംഭിച്ചിട്ടും മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിന് സീറ്റുകളുടെ കുറവ്. ജില്ലയില്‍ 6,660 സീറ്റുകളുടെ കുറവാണുള്ളത്. ക്ലാസുകളില്‍ പഠനമാരംഭിച്ചിട്ടും പരിഹരിക്കപ്പെടാതെ തുടരുന്ന സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എസ് എസ് എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 6,660 വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സങ്കടക്കത്തയച്ചു.
വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വരും വര്‍ഷങ്ങളില്‍ ഈ അനിശ്ചിതത്വം ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വത നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് എസ് എസ് എഫിന്റെ 98 സെക്ടറുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സങ്കടക്കത്തയച്ചത്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
---- facebook comment plugin here -----