Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 38 താത്കാലിക ബാച്ചുകള്‍ അനുവദിച്ചു, മലപ്പുറത്ത് 120, കാസര്‍കോട് 18

മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല.

Published

|

Last Updated

തിരുവനന്തപുരം|മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 138 താത്കാലിക ബാച്ചുകളാണ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മാത്രം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളും കാസര്‍കോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അധികമായി അനുവദിച്ചത്.

മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61, ഹുമാനിറ്റീസിന് 59 ബാച്ചുകളുമാണ് അനുവദിച്ചത്. കാസര്‍കോട് ഒരു സയന്‍സ് ബാച്ച് അനുവദിച്ചു. 13 കൊമേഴ്‌സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വര്‍ഷം സര്‍ക്കാറിന് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതുകൊണ്ട് പ്രശ്‌നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് പുതിയ ബാച്ചുകള്‍ അനുവദിച്ചതുകൊണ്ട് പരിഹാരമാവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest