Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസിന് നേരെ പ്രവര്‍ത്തകരുടെ കല്ലേറും ആക്രമണവും അതിരുകടന്നതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

ലാത്തിച്ചാര്‍ജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. ലാത്തിചാർജിനിടെ പ്രവർത്തകർ ഓടിരക്ഷപ്പെട്ടപ്പോൾ അലോഷ്യസ് സേവ്യറിന് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. അലോഷ്യസിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം.

 

Latest