Kerala
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ചൊവ്വാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച
മൂന്നാം അലോട്ട്‌മെന്റും പൂര്‍ത്തീകരിച്ചിട്ടും നിരവധി വിദ്യാര്‍ഥികളാണ് പ്രവേശനം നേടാന്‍ കഴിയാതെ പുറത്ത് നില്‍ക്കുന്നത്.
തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.പ്ലസ് വണ്‍ സീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നിവേദനകള്‍ നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് സംഘടനകളെ വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച ചര്‍ച്ചക്ക് വിളിച്ചത്. സെക്രട്ടറിയേറ്റ് അനക്‌സ് 2ലാണ് ചര്‍ച്ച.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഗുരുതരമാണെന്നും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ ശേഷവും കുട്ടികള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്‌ഐയും രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്.
സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവര്‍ത്തിച്ച് പറയുമ്പോഴും വിഷയത്തിന്റെ ഗൗരവം മനസിലാക്കി വിവിധ വിദ്യാര്‍ഥി സംഘടനകളാണ് സമരത്തിനിറങ്ങുന്നത്. മൂന്നാം അലോട്ട്‌മെന്റും പൂര്‍ത്തീകരിച്ചിട്ടും നിരവധി വിദ്യാര്‍ഥികളാണ് പ്രവേശനം നേടാന്‍ കഴിയാതെ പുറത്ത് നില്‍ക്കുന്നത്.