Kerala
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കെ എസ് യു - എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം
വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എസ്എഫ്‌ഐയും രംഗത്തെത്തി.
മലപ്പുറം|മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോഴിക്കോട്ടും മലപ്പുറത്തും കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തില്‍ സമരം നടന്നു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്തെ എംഎസ്എഫ് പ്രതിഷേധ സമരത്തില്‍ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. രണ്ടു ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.
സമരക്കാര്‍ എത്തുമെന്ന് അറിഞ്ഞ് നിരവധി പോലീസുകാര്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്.
അതേസമയം വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എസ്എഫ്‌ഐയും രംഗത്തെത്തി. മലബാറില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ സമരമുഖത്തേക്ക് ഇറങ്ങുമെന്നും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമെന്നും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി സാനു പറഞ്ഞു.