Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മന്ത്രി ശിവന്‍കുട്ടിക്ക് കരിങ്കൊടി കാണിച്ച് കെ എസ് യു

എം എല്‍ എ.ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കരിങ്കൊടി കാണിച്ച് കെ എസ് യു പ്രവര്‍ത്തകര്‍. വയനാട്ടില്‍ നിന്നുള്ള എം എല്‍ എ.ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധമുണ്ടായത്.

പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടയുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധ രീതിയെ ചോദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ മന്ത്രി സംസ്ഥാനത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇന്നലെ എം എസ് എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു സംഭവം.