Kerala
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കള്‍
സീറ്റ് പ്രതിസന്ധി ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം| പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കള്‍. സീറ്റ് പ്രതിസന്ധി ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടികള്‍ കഷ്ടപ്പാടിലാണ്. വിശദമായി കണക്ക് സഹിതം കുറവുള്ള സീറ്റുകളുടെ വിവരം തയ്യാറാക്കി സര്‍ക്കാരിന് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആദ്യ അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുന്‍പ് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.