higher secondary
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പ്രതിഷേധവമായി ഒടുവില്‍ എസ് എഫ് ഐയും
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവര്‍ത്തിക്കുന്നതിനിടെയാണ് എസ് എഫ് ഐയും സമര രംഗത്തുവരുന്നത്
തിരുവനന്തപുരം | മലപ്പുറം ജില്ലയില്‍ അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഒടുവില്‍ എസ് എഫ് ഐയും സമരത്തിലേക്ക്.
നാളെ 11 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചോടെ എസ് എഫ് ഐയും സമരത്തിലേക്കു വരികയാണ്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവര്‍ത്തിക്കുന്നതിനിടെയാണ് എസ് എഫ് ഐയും സമര രംഗത്തുവരുന്നത്.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ടെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എസ് എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും സാനു അറിയിച്ചിരുന്നു.
മലപ്പുറത്ത് 49,906 പ്ലസ് വണ്‍ സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. 10,897 പേര്‍ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. മലബാറില്‍ 83,133 കുട്ടികള്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍. മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ലെന്നും കണക്കുകള്‍ പറയുന്നു.
4,037 പേര്‍ മാത്രമാണ് മലപ്പുറത്ത് ഇനി പ്ലസ്വണിന് അഡ്മിഷന്‍ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.