Connect with us

Kerala

പ്ലസ് വണ്‍ സീറ്റ്; മലപ്പുറത്ത് അധിക ബാച്ച് അനുവദിക്കാന്‍ ശിപാര്‍ശ ; രണ്ടംഗ സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബാച്ച് അനുവദിക്കുമ്പോള്‍ സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാര്‍ശയിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹാരം കാണുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച രണ്ടംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മലപ്പുറത്ത് അധിക ബാച്ച് അനുവദിക്കണമെന്നാണ് സമതി ശിപാര്‍ശ ചെയ്യുന്നത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക.

ബാച്ച് അനുവദിക്കുമ്പോള്‍ സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാര്‍ശയിലുണ്ട്. മലപ്പുറം ആര്‍ഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest