Connect with us

National

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിതാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസ്

പീഡന വീഡിയോ പകര്‍ത്തിയ പ്രതികള്‍ വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Published

|

Last Updated

നോയിഡ  | സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഓട്ടോയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ ബൈക്കിലെത്തിയ മൂന്നുപേര്‍ വാഹനം തടഞ്ഞു പെണ്‍കുട്ടിയെ ബപലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയി ഹോട്ടലില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന വീഡിയോ പകര്‍ത്തിയ പ്രതികള്‍ വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനി സംഭവം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പീഡനം ചെറുത്തപ്പോള്‍ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പറഞ്ഞു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടിക്കുമെന്നും ഹാപൂര്‍ പോലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest