Kerala
പ്ലസ് ടു വിദ്യാര്‍ഥി വീട്ടില്‍ മരിച്ച നിലയില്‍
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥി കൊടിയത്തൂര്‍ പന്നിക്കോട് ദേവരാജന്റെ മകന്‍ ഹരികൃഷ്ണ(17)ന്‍ ആണ് മരിച്ചത്
കോഴിക്കോട് | പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകന്‍ ഹരികൃഷ്ണനെ (17) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മുക്കം പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----