Kerala
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം.

തിരുവനന്തപുരം| തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. വഴുതക്കാട് ചിന്‍മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ദര്‍ശന്‍.
പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പ് പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. ഏക മകനായിരുന്നു ദര്‍ശന്‍.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)