Connect with us

Kerala

പ്ലസ്ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലാച്ചി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദിനയ.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

Latest