Connect with us

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ ഏറ്റ്മുട്ടി; വിദ്യാര്‍ഥിക്ക് കുത്തേറ്റു

ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്‌ലമിന്റെ നില ഗുരുതരമാണ്.

Published

|

Last Updated

തിരുവനന്തപുരം |  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്‌ലമിന്റെ നില ഗുരുതരമാണ്. അസ്ലമിനെ സ്വകാര്യ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാല് പേര്‍ ചേര്‍ന്നാണ് അസ്‌ലമിനെ ആക്രമിച്ചത്.

പൂവച്ചല്‍ ബേങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‌ലമിനെ പിന്നിലൂടെ എതക്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തിലാണ് കുത്തേറ്റത്.

ഒരു മാസം മുന്‍പ് സ്‌കൂളിലെ പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്നത്തെ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണം. നേരത്തെയുണ്ടായ സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര കൊണ്ടു അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി. സംഭവത്തില്‍ 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest