National
പ്രധാന മന്ത്രിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്ക് അനുമതി നല്‍കണം: മദ്രാസ് ഹൈക്കോടതി
നിബന്ധനകളോടെ റോഡ് ഷോ നടത്താനാണ് നിര്‍ദേശം.

ചെന്നൈ | പ്രധാന മന്ത്രിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്ക് അനുമതി നല്‍കണമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണ് തമിഴ്‌നാട് അധികൃതര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. നിബന്ധനകളോടെ റോഡ് ഷോ നടത്താനാണ് നിര്‍ദേശം. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റേതാണ് ഉത്തരവ്.
തിങ്കളാഴ്ച ആര്‍ എസ് പുരത്ത് നാലു കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് ബി ജെ പി അനുമതി തേടിയിരുന്നത്. എന്നാല്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നായിരുന്നു വിശദീകരണം. 1998ല്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലമാണിത്. ഇതേ തുടര്‍ന്ന് അനുമതി തേടി ബി ജെ പി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
---- facebook comment plugin here -----