Connect with us

PM security breach

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; എസ് പിക്കെതിരെ നടപടി

ഫിറോസ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റി

Published

|

Last Updated

അമൃത്സര്‍ | പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പോലീസില്‍ നടപടി. ഫിറോസ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റി.

2016 ബാച്ച് ഐ പി എസ് ഓഫീസറായ ഹര്‍മന്‍ദീപ് സിംഗ് ഹന്‍സ് ഐ പി എസിനെ ലുധിയാനയിലേക്കാണ് സ്ഥലം മാറ്റിയത്. തേര്‍ഡ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡന്റ് ആയാണ് പുതിയ നിയമനം. ഇദ്ദേഹത്തിന് പകരം നരീന്ദര്‍ ഭാര്‍ഗവ് ഫിറോസ്പീര്‍ എസ് എസ് പിയാവും.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറില്‍ നിന്നും വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഡി ജി പിയെയും സര്‍ക്കാര്‍ മാറ്റിയിരുന്നു. അതേസമയം, ഫെബ്രുവരി 14ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest