PM security breach
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ നാലംഗ സമിതി
വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം

ന്യൂഡല്‍ഹി | പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവം അന്വേഷിക്കാന്‍ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ ഭൂരിപക്ഷ വിധിക്കെതിരായി വിധിയെഴുതിയ വനിതാ ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറലും സമിതിയില്‍ അംഗമായിരിക്കും. സമാന സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും.
---- facebook comment plugin here -----