PM security breach
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് മനീഷ് തിവാരി
സുരക്ഷാ വീഴ്ച രാഷ്ട്രീയ ഫുട്‌ബോള്‍ മാച്ചല്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി
ന്യൂഡല്‍ഹി | പഞ്ചാബില്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നുള്ള സുരക്ഷാ വീഴ്ച രാഷ്ട്രീയ ഫുട്‌ബോള്‍ മാച്ചല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സുരക്ഷ വീഴ്ചയുണ്ടായെങ്കില്‍ അതിന്റെ കാരണക്കാരെ കണ്ടെത്തണം. സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കണമെന്നും ഇത് രാജ്യത്തിന്റെ ഉന്നതമായ സുരക്ഷാവീഴ്ചയുടെ പ്രശ്‌നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ലിമെന്റിന്റെ എസ് പി ജി നിയമപ്രകാരം ഇത്തരം സുരക്ഷാവീഴ്ച ഉണ്ടായാല്‍ അന്വേഷണം നടത്തേണ്ടത് സിറ്റിംഗ് ജഡ്ജിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ സജീവമായ പാര്‍ലിമെന്റ് ഉറപ്പാക്കേണ്ട കാര്യമാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അടുത്ത കുടുംബാഗംങ്ങളും ഏത് തരത്തില്‍ സംരക്ഷിക്കപ്പെടണം എന്നത് സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.