PM security breach
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നാടകമെന്ന് സിദ്ധു
'കഴിഞ്ഞ ഒരു വര്‍ഷം കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് സമരം ചെയ്തു. എന്നാല്‍, വെറും പതിനഞ്ച് മിനിറ്റ് റോഡില്‍ കുടുങ്ങിക്കിടന്നപ്പോള്‍ പ്രധാനമന്ത്രിക്ക് അത് ബുദ്ധിമുട്ടായി തോന്നി'
അമൃത്സര്‍ | പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായ പ്രതിഷേധവും തുടര്‍ന്നുണ്ടായ സുരക്ഷാ വീഴ്ചയും നാടകമെന്ന് പഞ്ചാബ് പി സി സി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ധു. പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലിയില്‍ ആളുകള്‍ എത്തിയിരുന്നില്ലെന്നും വേദിയിലെ ഒഴിഞ്ഞ കസേരകളില്‍ നിന്നും വിഷയം ശ്രദ്ധതിരിക്കാന്‍ ബി ജെ പി നടത്തുന്ന നാടകമാണിതെന്നും സിദ്ധു ആരോപിച്ചു.
റാലിയില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ലെന്ന നാണക്കേട് മറച്ചുപിടിക്കാനാണ് സുരക്ഷാ വീഴ്ച എന്ന വിഷയം ബി ജെ പി ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും സിദ്ധു പറഞ്ഞു.
#WATCH Farmers sat on protest at Delhi borders for over a year,but yesterday when PM had to wait for around 15 mins he was troubled by it. Why these double standards? Modi Ji, you had said that you’ll double farmers’ income but you even took away what they had: Navjot Sidhu, Cong pic.twitter.com/qtflt4WmOI
— ANI (@ANI) January 6, 2022
കഴിഞ്ഞ ഒരു വര്‍ഷം കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് സമരം ചെയ്തു. എന്നാല്‍, വെറും പതിനഞ്ച് മിനിറ്റ് റോഡില്‍ കുടുങ്ങിക്കിടന്നപ്പോള്‍ പ്രധാനമന്ത്രിക്ക് അത് ബുദ്ധിമുട്ടായി തോന്നി. ഇത് ഇരട്ടത്താപ്പാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍, അവരുടെ കൈയ്യിലുള്ളത് പോലും തട്ടിപ്പറിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും സിദ്ധു ആരോപിച്ചു.