Connect with us

PM security breach

പ്രധാനമന്ത്രിയുടെ വാഹനം പാലത്തില്‍ കുടുങ്ങിയ സംഭവം: സുപ്രീം കോടതി അന്വേഷണ കമ്മീഷനെ നിയോഗിക്കും

20 മിനുട്ടോളമാണ് പ്രധാനമന്ത്രിയുടെ വാഹനം പെരുവഴിയില്‍ കുടുങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞയാഴ്ച പഞ്ചാബില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പാലത്തില്‍ കുടുങ്ങിയ സംഭവത്തില്‍ സുപ്രീം കോടതി അന്വേഷണ കമ്മീഷനെ വെക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാണ് കമ്മീഷന്‍ നിലവില്‍ വരിക. ആരൊക്കെയാകും കമ്മീഷനില്‍ അംഗങ്ങളാകുക എന്നത് വ്യക്തമായിട്ടില്ല.

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നാണ് മോദി സഞ്ചരിച്ച വാഹനമടക്കം പഞ്ചാബിലെ മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. 20 മിനുട്ടോളമാണ് പ്രധാനമന്ത്രിയുടെ വാഹനം പെരുവഴിയില്‍ കുടുങ്ങിയത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. മാത്രമല്ല, ഉത്തരവാദിത്വം പഞ്ചാബ് സര്‍ക്കാറിനാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

---- facebook comment plugin here -----

Latest