Connect with us

PM ARSHO

പി എം ആര്‍ഷോയുടെ ജാമ്യം കോടതി വീണ്ടും റദ്ദാക്കി

ഇതോടെ ആർഷോയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കും.

Published

|

Last Updated

കൊച്ചി | അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. ആര്‍ഷോ ജാമ്യവ്യവസ്ഥകള്‍  ലംഘിക്കുന്നെന്ന് പോലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്. ഇതോടെ ആർഷോയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കും.

ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം വീണ്ടും റദ്ദാക്കിയത്. നേരത്തേ ഒന്നര മാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോക്ക് പരീക്ഷയെഴുതുന്നതിന് ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ആർഷോയെ അന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. ഹൈക്കോടതിയാണ് അന്ന് ജാമ്യം റദ്ദാക്കിയത്. ഈരാറ്റുപേട്ട സ്വദേശിയായ അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്.

Latest