National
മുംബൈയില്‍ നിന്നുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് മുംബൈയ്ക്കും ടെക്സ്റ്റൈല്‍ നഗരത്തിനും ഇടയിലുള്ള 455 കിലോമീറ്റര്‍ ദൂരം 6 മണിക്കൂറും 30 മിനിറ്റിനും കൊണ്ട് താണ്ടും.
മുംബൈ| മുംബൈയില്‍ നിന്ന് ഷിര്‍ദിയിലേക്കും സോലാപൂരിലേക്കും പോകുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി ആദ്യം സി എസ് എം ടി -സോലാപൂര്‍ വന്ദേ ഭാരത് എക്സ്പ്രസും പിന്നീട് തലസ്ഥാനത്തെ മറ്റൊരു സെമി ഹൈസ്പീഡ് ട്രെയിനുമാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് മുംബൈയ്ക്കും ടെക്സ്റ്റൈല്‍ നഗരത്തിനും ഇടയിലുള്ള 455 കിലോമീറ്റര്‍ ദൂരം 6 മണിക്കൂറും 30 മിനിറ്റിനും കൊണ്ട് താണ്ടും. ഇത് നിലവിലെ സമയക്രമത്തിൽ ഏകദേശം ഒരു മണിക്കൂര്‍ ലാഭിക്കും. മുംബൈ-സായിനഗര്‍ ഷിര്‍ദി വന്ദേ ഭാരത് എക്സ്പ്രസ് ക്ഷേത്ര നഗരത്തിലേക്കുള്ള 343 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 5 മണിക്കൂറും 25 മിനിറ്റുമാണ് എടുക്കുക.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി നഗരത്തില്‍ എത്തുന്നത്. ജനുവരി 19 ന്, പ്രധാനമന്ത്രി മുംബൈയില്‍ 38,000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും തറക്കല്ലിടലുകള്‍ക്കും തുടക്കം കുറിച്ചിരുന്നു.