Connect with us

National

ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി

പുതിയതായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന് വലിയ സന്ദേശം നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര പുരസ്‌കാരം ലഭിച്ചവരുടെ പേര് നല്‍കുന്നത് യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊളോണിയല്‍ ഓര്‍മകള്‍ നല്‍കുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത് സായുധ സേനയുടെ ധീരതയുടെ സന്ദേശം നല്‍കുന്നതാണ്. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ന്നത് ആന്‍ഡമാനിലാണ്. പുതിയതായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

 

Latest