Connect with us

National

ഫ്രാന്‍സുമായി സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു; അമേരിക്കയിലേക്ക് തിരിച്ച് പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ സഹായത്തോടെ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറാണ് ഒപ്പിട്ടവയില്‍ ഒന്ന്. ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ ജെറ്റ്, ഹെലികോപ്റ്റര്‍ എന്‍ജിനുകള്‍ തുടങ്ങിയവ ഇന്ത്യ വാങ്ങും.

Published

|

Last Updated

ന്യൂഡല്‍ഹി | ഫ്രാന്‍സുമായി സുപ്രധാന കരാറുകള്‍ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറാണ് ഒപ്പിട്ടവയില്‍ ഒന്ന്. ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ ജെറ്റ്, ഹെലികോപ്റ്റര്‍ എന്‍ജിനുകള്‍ക്കും മിസൈലുകള്‍ക്കും പുറമെ, ചെറിയ ആണവ റിയാക്ടറുകളും ആധുനിക റിയാക്ടറുകളും ഇന്ത്യ വാങ്ങും. മാര്‍സെയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്നലെ പാരീസില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ഇരു നേതാക്കളും മാര്‍സെയിലെത്തിയത്.

ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഫ്രാന്‍സ് ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ധാരണയിലെത്തി. ഇന്ത്യയിലെ പിനാക റോക്കറ്റ് ലോഞ്ചര്‍ സംവിധാനം വാങ്ങുന്നത് പരിശോധിക്കാന്‍ ഫ്രഞ്ച് സംഘത്തെ അയക്കാമെന്ന് മക്രോണ്‍ സമ്മതിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ഇന്ത്യയും ഫ്രാന്‍സും ഉറച്ചു നില്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തിന് സവിശേഷ പ്രസക്തിയുണ്ട്.

ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് മോദി അമേരിക്കയിലേക്ക് തിരിച്ചത്. പ്രസിഡന്റ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 

Latest