Connect with us

Kerala

പി എം ശ്രീ പദ്ധതി: കരാര്‍ സംബന്ധിച്ച് വ്യക്തതയും കൂടുതല്‍ പരിശോധനയും വേണമെന്ന് മന്ത്രി ശിവന്‍കുട്ടി

പേരുവച്ചുള്ള ബ്രാന്‍ഡിംഗ് അല്ല പ്രശ്‌നം, കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടെ പ്രശ്‌നമുണ്ട്. വേണ്ടിവന്നാല്‍ കരാറില്‍ ഒപ്പിടാതെ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ആലോചിക്കും.

Published

|

Last Updated

തിരുവനന്തപുരം | പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചുവെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരാര്‍ സംബന്ധിച്ച് വ്യക്തതയും കൂടുതല്‍ പരിശോധനയും വേണം. പദ്ധതി അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

നഷ്ടം കുട്ടികള്‍ക്കാണ്,  ഇടത് മുന്നണിക്കല്ല. 1,377 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ട്. സമഗ്ര ശിക്ഷയില്‍ ഇത്തവണ ശമ്പളം നല്‍കിയത് സംസ്ഥാനമാണ്. പേരുവച്ചുള്ള ബ്രാന്‍ഡിംഗ് അല്ല പ്രശ്‌നം, കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടെ പ്രശ്‌നമുണ്ട്. വേണ്ടിവന്നാല്‍ കരാറില്‍ ഒപ്പിടാതെ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പി എം ശ്രീ സ്‌കൂള്‍. കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍/കെ വി എസ്, എന്‍ വി എസ് എന്നിവയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന 14,500-ലധികം പി എം ശ്രീ സ്‌കൂളുകള്‍ വികസിപ്പിക്കുന്നതിനാണ് സംരംഭം ഉദ്ദേശിക്കുന്നത്.