Connect with us

Malappuram

ഇ ഡിയുടെ ഇടപെടലുകള്‍ രാഷ്ട്രീയമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്ന് പി എം എ സലാം

ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങിയതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നതെന്നും പി എം എ സലാം

Published

|

Last Updated

മലപ്പുറം | ഇ ഡിയുടെ ഇടപെടലുകള്‍ രാഷ്ട്രീയമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും കേരളത്തിലെ പല സി പി എം നേതാക്കള്‍ക്കും പിന്നാലെ ഇ ഡിയുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

സി പി എം നേതാവ് ഇ പി ജയരാജന്റെ കുടുംബത്തിന് ബന്ധമുള്ള സ്ഥാപനത്തില്‍ ഇ ഡി നടത്തിയ പരിശോധനയോട് മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന യാത്ര പാര്‍ട്ടിയെ പ്രതിരോധിക്കേണ്ട യാത്രയായി മാറി. യാത്രയുടെ ലക്ഷ്യങ്ങള്‍ പൊളിഞ്ഞു. വിലക്കയറ്റത്തില്‍ ജനം ദുരിതമനുഭവിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. അതിന്റെ ഫലമാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ യാത്ര. എത്ര യാത്ര നടത്തിയാലും സര്‍ക്കാരിന്റെ പരാജയം മറച്ചു വെക്കാനാകില്ലെന്നും പി എം എ സലാം പറഞ്ഞു.

Latest