Connect with us

National

പി എം സി പ്രൊജക്റ്റ് എന്നാല്‍ പ്രധാനമന്ത്രി ചൈനീസ് പ്രൊജക്റ്റ്‌സ് ആണോ?; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ചൈനീസ് കമ്പനി പി എം സി പ്രൊജക്റ്റ്‌സിന് അദാനി കമ്പനിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനിയെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ചൈനീസ് കമ്പനി പി എം സി പ്രൊജക്റ്റ്‌സിന് അദാനി കമ്പനിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. പി എം സി പ്രൊജക്റ്റ് എന്നാല്‍ പ്രധാനമന്ത്രി ചൈനീസ് പ്രൊജക്റ്റ്‌സ് ആണോയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ലോക്‌സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. സഭയില്‍ കോണ്‍ഗ്രസ് എംപിമാരെത്തിയത് കറുത്ത വസ്ത്രം ധരിച്ചാണ്. പ്രതിപക്ഷ സമീപനം രാജ്യഹിതത്തിന് യോജിച്ചതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധത്താല്‍ രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തിവെച്ചു.

പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് വിജയ്ചൗക്കിലേക്ക് ദേശീയപതാകയുമായി മാര്‍ച്ച് നടത്തി.

 

 

 

Latest