Haritha Issue
ഇ ടിയുടെ ശബ്ദരേഖ പുറത്തുവിട്ടത് പി എം എ സലാം: മുന്‍ എം എസ് എഫ് നേതാക്കള്‍
പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കി സലാം ലക്ഷ്യമിടുന്നത് പൊന്നാനി സീറ്റ്
കോഴിക്കോട് | പി എം എ സലാം ലീഗ് നേതൃത്വത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്ന് മുന്‍ എം എസ് എഫ് നേതാക്കള്‍. ഹരിത വിഷയത്തില്‍ എം എസ് എഫ് സംസ്ഥാന രപ്രസിഡന്റ് പി കെ നവാസിനെതിരെ നടപടി വേണമെന്ന് ലീഗ് ഉന്നതാധികാര സമിതിയില്‍ ആവശ്യപ്പെട്ടതായി ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇത് പുറത്തുവിട്ടത് പി എം എ സലാമാണ്. പൊന്നാനി പാര്‍ലിമെന്റ് സീറ്റാണ് സലാം ലക്ഷ്യമിടുന്നതെന്നും ലത്തീഫ് തുറയൂറടക്കമുള്ള മുന്‍ എം എസ് എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെയായി ലീഗ് ഉന്നതാധികാര യോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പറയുന്ന കാര്യങ്ങള്‍ പുറത്താകുകയാണ്. ഉന്നതാധികാര യോഗത്തിന്റെ മിനുട്‌സ് വരെ പുറത്തുപോകുന്നു. പാര്‍ട്ടി നേതൃത്വം ഇത് പരിശോധിക്കണം. പി എം എ സലാമിന്റെ പല നടപടികളും ദുരൂഹമാണ്. ഇ ടി മുഹമ്മദ് ബഷീറിന് പുറമെ കുഞ്ഞാലിക്കുട്ടിക്ക് എതിരേയും നീക്കമുണ്ടാകും.
ഹരിത വിഷയത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് നവാസാണെന്നാണ് ഇ ടി ശബ്ദ സന്ദേശത്തില്‍ പറയുന്നത്. നവാസിനെതിരെ നടപടി വേണമെന്നും ഇ ടി ആവശ്യപ്പെടുന്നു. ഇ ടിയുടെ ഈ വെളിപ്പെടുത്തല്‍ കാണിക്കുന്നത് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നാണ്. ഇത് പൊതുസമൂഹത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബോധ്യമാകുമെന്നും മുന്‍ എം എസ് എഫ് നേതാക്കള്‍ പറഞ്ഞു.
ലത്തീഫിന് പുറമെ നേരത്തെ പുറത്താക്കപ്പെട്ട എം എസ് എഫ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.