Connect with us

Kerala

പി എന്‍ ബി സാമ്പത്തിക തട്ടിപ്പ് കേസ്; മുന്‍ മാനേജറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ കോര്‍പറേഷന്‍ ബേങ്കിന് അനുവദിച്ച സമയവും ഇന്ന് അവസാനിക്കും.

Published

|

Last Updated

കോഴിക്കോട്|  കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടിലടക്കം കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബേങ്ക് മുന്‍ മാനേജര്‍ റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബേങ്കിലും കോഴിക്കോട് കോര്‍പറേഷനിലും എത്തി കൂടുതല്‍ തെളിവുകളും ശേഖരിക്കും.

കോര്‍പ്പറേഷന് പുറമെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടമായതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 17 അക്കൗണ്ടുകളിലായി ഇരുപത്തിയൊന്നര കോടിയുടെ തിരിമറിയാണ് നടന്നത്. ഇതില്‍ എട്ട് അക്കൗണ്ടുകള്‍ കോര്‍പറേഷന്റേതാണ്. ഒന്‍പത് എണ്ണം വ്യക്തികളുടേയും സ്ഥാപനങ്ങളുടേതുമാണ്. നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ കോര്‍പറേഷന്‍ ബേങ്കിന് അനുവദിച്ച സമയവും ഇന്ന് അവസാനിക്കും.

 

Latest