Techno
പോക്കറ്റ് ഫ്രണ്ട്ലി; റെഡ്മി എ4 5ഏ നാളെ പുറത്തിറങ്ങും
കീശ ചോരാതെ മികച്ച ഒരു സ്മാര്‍ട്ട്ഫോണ്‍ എന്നതുതന്നെയാണ് ആദ്യ ആകര്‍ഷണം
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ കുഞ്ഞന്‍ വിസ്മയം റെഡ്മി എ4 5ഏ (Redmi A4 5G) ഇന്ത്യയിലേക്ക്. ബുധനാഴ്ച ഫോണ്‍ ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കും. ഏറെ സവിശേഷതകളുമായാണ് റെഡ്മി എ4 5ജി എത്തുന്നത്. കീശ ചോരാതെ മികച്ച ഒരു സ്മാര്‍ട്ട്ഫോണ്‍ എന്നതുതന്നെയാണ് ആദ്യ ആകര്‍ഷണം. 4ഏആ + 128ഏആ ഓപ്ഷന്‍ ഫോണ്‍ 8,499 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ക്വാല്‍കോം പുതുതായി പ്രഖ്യാപിച്ച സ്നാപ്ഡ്രാഗണ്‍ 4 എസ് ജെന്‍ 2 പ്രോസസറാണ് ഫോണില്‍ ഉപയോഗിക്കുക എന്നതും മറ്റൊരു പ്രത്യേകതയാണ്. 4nm പ്രോസസര്‍ ഉപയോഗിക്കുന്ന ഫോണില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. ഫോണിന്റെ പിന്‍വശത്ത് ഹാലോ ഗ്ലാസ് ഡിസൈനാണ് അവതരിപ്പിക്കുന്നത്.
Redmi A4 5Gയില്‍ 50 എംപി പ്രധാന ക്യാമറയും അതിനെ പിന്തുണയ്ക്കുന്ന ലെന്‍സും ഉണ്ടാകും. സെല്‍ഫികള്‍ക്കായി 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. നാനോ സിമ്മും നാനോ സിം കാര്‍ഡുകളും സ്വീകരിക്കുന്ന ഡ്യുവല്‍ സിം (ജിഎസ്എം, ജിഎസ്എം) മൊബൈലാകും ഇതെന്നാണ് സൂചന. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ Wi-Fi 802.11 a/b/g/n/ac, ജിപിഎസ്, ബ്ലൂടൂത്ത് ്5.10, രണ്ട് സിം കാര്‍ഡുകളിലും ആക്ടീവായ 4ഏ ഉള്ള ഡടആ ടൈപ്പ്-സി എന്നിവയും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.