Kerala
കോടതിയില്‍ നിന്ന് പോക്‌സോ പ്രതി ഓടി രക്ഷപ്പെട്ടു; മണിക്കൂറുകള്‍ക്കകം പിടിയില്‍
കേസിലെ തുടര്‍നടപടികള്‍ക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോള്‍ കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതി പോലീസിനെ തള്ളിയിട്ട് ഓടിമറയുകയായിരുന്നു

കൊല്ലം | കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കൊല്ലം കോടതിയില്‍ രാവിലെ പോക്‌സോ കേസില്‍ ഹാജരാക്കാനെത്തിച്ച ഇരവിപുരം സ്വദേശി അരുണാണ് ഓടി രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ മൈലക്കാട് കുരിശ്ശടി ജംഗ്ഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കേസിലെ തുടര്‍നടപടികള്‍ക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോള്‍ കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതി പിടികൂടാന്‍ ശ്രമിച്ച പോലീസിനെ തള്ളിയിട്ട് നിമിഷനേരം കൊണ്ട് ഓടിമറയുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
---- facebook comment plugin here -----