Kerala
പോക്‌സോ കേസ്; പ്രതിക്ക് 50 വര്‍ഷം കഠിനതടവും ആറുലക്ഷം പിഴയും
ചെന്നീര്‍ക്കര പ്രക്കാനം തോട്ടുപുറം പ്ലാമൂട്ടില്‍ വീട്ടില്‍ സുജിത്ത് (43)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
പത്തനംതിട്ട | പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും ആറുലക്ഷം രൂപ പിഴയും. ചെന്നീര്‍ക്കര പ്രക്കാനം തോട്ടുപുറം പ്ലാമൂട്ടില്‍ വീട്ടില്‍ സുജിത്ത് (43)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
2020 ഒക്ടോബര്‍ 22ന് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷത്തെ അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ ആര്‍ ലീലാമ്മയാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്‌സണ്‍ മാത്യൂസ് കോടതിയില്‍ ഹാജരായി. എ എസ് ഐ. ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.