Kerala
പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു
ഇതരസംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് നസീദുല്‍ ഷെയ്ഖ്.

കോഴിക്കോട്| പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പ്രതി അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് നസീദുല്‍ ഷെയ്ഖ്.
നാല് മാസം മുന്‍പ് നല്ലളം പോലീസ് പരിധിയിലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയെ അസം പോലീസിന്റെ സഹായത്തോടെ നല്ലളം പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട്ടേക്ക് വരുമ്പോള്‍ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
---- facebook comment plugin here -----