Connect with us

Kerala

പോക്‌സോ കേസ്: പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും

ആലപ്പുഴ മാവേലിക്കര ചുനക്കര കോമല്ലൂര്‍ കരിമുളയ്ക്കല്‍ അനിഴം വീട്ടില്‍ എ അരുണ്‍ (21)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്.

Published

|

Last Updated

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ പോക്സോ കേസില്‍ ഏഴ് വര്‍ഷം കഠിന തടവും 12,000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര ചുനക്കര കോമല്ലൂര്‍ കരിമുളയ്ക്കല്‍ അനിഴം വീട്ടില്‍ എ അരുണ്‍ (21)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്.

2023 ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്.

പന്തളം എസ് എച്ച് ഒ. പ്രജീഷ് അന്വേഷിച്ച കേസ് പന്തളം സബ് ഇന്‍സ്പെക്ടര്‍ വി വിനുവാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പി സ്മിതാ ജോണ്‍ ഹാജരായി.

 

Latest