pocso case
പോക്‌സോ കേസ് പ്രതിയായ വൃദ്ധന്‍ മരിച്ച നിലയില്‍
പത്ര വിതരണക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു
കാസര്‍ഗോഡ | ബങ്കളത്ത് പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍കണ്ടു. കൂട്ടപ്പനയില്‍ എം തമ്പാന്‍ (62) ആണ് മരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് തമ്പാന്‍. ഒരുമാസം മുന്‍പ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ്. പത്രവിതരണം ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു. വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ട തമ്പാനെ വീട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
---- facebook comment plugin here -----